AI Generated
കാസര്‍കോട്: കൃത്രിമ നിറം ചേര്‍ത്ത് തേയിലവില്‍പ്പന നടത്തിയതിന് കടയുടമക്കും വിതരണ കമ്പനിക്കും കോടതി പിഴ ശിക്ഷ വിധിച്ചു. കടയില്‍ നിന്ന് വാങ്ങിയ ജി.എം.സി തേയിലപ്പൊടിയില്‍ അനുവദനീയമല്ലാത്ത കൃത്രിമനിറമായ സണ്‍സെറ്റ് യെലോ എഫ്.സി.എഫ് ചേര്‍ത്തിരുന്നതായി കോഴിക്കോട്ടെ റീജ്യണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ കാസര്‍കോട് നഗരത്തിലെ കടയുടമ കെ.എസ് കമലാക്ഷയ്ക്ക് കോടതി പിരിയും വരെ തടവും 10,000 രൂപ പിഴയുമാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധിച്ചത്. നാലാംപ്രതി സ്ഥാനത്തുള്ള വിതരണ കമ്പനി ബംഗളൂരുവിലെ ഗണപതി മാര്‍ക്കറ്റിങ്ങ് കമ്പനിക്ക് കോടതി പിരിയും വരെ തടവും 50,000 രൂപ പിഴയും വിധിച്ചു. രണ്ടും മൂന്നും പ്രതികളെ കേസില്‍ നിന്നൊഴിവാക്കി. 2019 സെപ്തംബര്‍ നാലിന് മഞ്ചേശ്വരം സര്‍ക്കിളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കാസര്‍കോട് ബാങ്ക് റോഡിലുള്ള കാവേരി ട്രേഡേഴ്‌സ് എന്ന കടയില്‍ നടത്തിയ പരിശോധനയിലാണ് മായം കലര്‍ത്തിയ തേയില കണ്ടെത്തിയത്.