'ഹല കാസ്രോഡ്': മണലാരണ്യത്തില്‍ കാസര്‍കോട് ഒരുക്കിയ വിസ്മയം

Update: 2025-11-01 11:28 GMT
ദുബായിലെ എത്തിസലാത്ത് ഗ്രൗണ്ടില്‍ കോഴിക്കോട് കടപ്പുറത്ത് നിറഞ്ഞുകവിയാറുള്ളതുപോലുള്ള ഒരു സംഗമമാണ് കെ.എം.സി.സി ജില്ലാ കമ്മിറ്റി തീര്‍ത്തത്. ഒരു ജില്ലാ ഘടകത്തിനെന്നല്ല, സംസ്ഥാനതല കമ്മിറ്റിക്ക് പോലും മറ്റൊരു രാജ്യത്ത് അസാധ്യമായൊരു കാര്യമാണ് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ചതെന്ന് അഭിമാനപൂര്‍വ്വം പറയാനാവും.

ദുബായ് കെ.എം.സി.സി എന്ന കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മ ദുബായില്‍ സംഘടിപ്പിച്ച ഹല കാസ്രോഡ് എന്ന സംഗമമാണ് ഇന്ന് കേരളത്തിന്റെയാകെ സംസാരവിഷയം. ദുബായിലെ എത്തിസലാത്ത് ഗ്രൗണ്ടില്‍ കോഴിക്കോട് കടപ്പുറത്ത് നിറഞ്ഞുകവിയാറുള്ളതുപോലുള്ള ഒരു സംഗമമാണ് കെ.എം.സി.സി ജില്ലാ കമ്മിറ്റി തീര്‍ത്തത്. ഒരു ജില്ലാ ഘടകത്തിനെന്നല്ല, സംസ്ഥാനതല കമ്മിറ്റിക്ക് പോലും മറ്റൊരു രാജ്യത്ത് അസാധ്യമായൊരു കാര്യമാണ് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ചതെന്ന് അഭിമാനപൂര്‍വ്വം പറയാനാവും. പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും അടക്കമുള്ള നേതാക്കള്‍ കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തെ അനുസ്മരിപ്പിക്കുന്ന സംഗമം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ആനന്ദത്തിന്റെ കണ്ണീര്‍ പൊഴിയുന്നുണ്ട്. യു.എ.ഇയിലെ മാത്രമല്ല, ജി.സി.സിയിലെ ഇതര ജില്ലയില്‍ നിന്നടക്കമുള്ള എല്ലാ കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും മറ്റു സംഘടന പ്രവര്‍ത്തകരും ബിസിനസ്സ് പ്രമുഖരും ഈ ഒരു സംഗമത്തെ 'മെയ്ഡ് ഒണ്‍ലി ബൈ കാസര്‍കോട്'എന്ന് വിലയിരുത്തുമ്പോള്‍ ഇതിന്റെ പിന്നിലുള്ള ഉറക്കമില്ലാത്ത രാവുകളേയോര്‍ത്തു കണ്ണു നനയുന്നുണ്ട്.

എല്ലാ നാട്ടാരെയും ഒന്നിച്ചണിനിരത്തുക എന്ന് പറയുമ്പോള്‍ അതിനനുസൃതമായി പദ്ധതികള്‍ അണിയിച്ചൊരുക്കുകയും ക്രമീകരിക്കുകയും ചെയ്യുക എന്നത് ഒരു ഹിമാലയന്‍ ടാസ്‌ക് തന്നെയായിരുന്നു. ഇതിന് വേണ്ട സാമ്പത്തികം കണ്ടെത്തുക എന്നതും ചില്ലറ കാര്യമായിരുന്നില്ല. ജില്ലാ കെ.എം.സി.സിക്ക് മുന്നില്‍ മുന്‍ മാതൃകകള്‍ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ എവിടെന്ന്, എങ്ങോട്ട് തുടങ്ങണം എന്ന സ്റ്റാര്‍ട്ടിംഗ് പ്രോബ്ലം സ്വാഭാവികമായിരുന്നു. നൂതനവും കാലികവുമായ മാര്‍ക്കറ്റിംഗ് പോര്‍ട്ട്ഫോളിയോ തയ്യാറാക്കി വിവിധ വിഭാഗങ്ങളെ ആകര്‍ഷിക്കും വിധം കൃത്യമായ ടൈംസ്പാനില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അനുകരണത്തിന്റെ പിന്നാലെ പോവാതെ പദ്ധതികള്‍ക്കും മാര്‍ക്കറ്റിംഗിനും പുതുമയേടെയുള്ള യുണിക് ആയ പേരുകള്‍ മുന്നോട്ട് വെക്കാനും ആദ്യം തന്നെ കഴിഞ്ഞു. ഹല സെനാരിയോ, ബിസ് നെക്‌സസ് സമ്മിറ്റ്, വിമണ്‍സ് കോണ്‍ക്ലേവ്, ബ്ലഡ് ഡ്രൈവ്, ബിസ് പ്രൈം അവാര്‍ഡ്, സോഷ്യല്‍ വൈബ്‌സ്, കള്‍ച്ചറല്‍ ഹാര്‍മണി, ലൈവ് മ്യൂസിക്കല്‍ കണ്‍സര്‍ട്ട് എന്നിങ്ങനെ ഹല മുന്നോട്ട് വെച്ച പരിപാടികളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെയും പാര്‍ട്ടി അനുഭാവികളെയും ആകര്‍ഷിക്കും വിധം ഒരു സംഗമം ജൂലൈ മാസം അവസാനം 'ഹല സെനാരിയോ'യിലൂടെ കാസര്‍കോട്ട് തുടക്കം കുറിച്ചിരുന്നു. സൂഫി നൈറ്റും, മൈന്‍ഡ് സ്പാര്‍ക്ക് സെഷനും ഹല സെനാരിയോയെ കളര്‍ഫുള്ളാക്കി. ജില്ലയിലെ 30 ഓളം മണ്‍മറഞ്ഞ ലീഗ് നേതാക്കളെ കുറിച്ചുള്ള അനുസ്മരണ കുറിപ്പുകള്‍ 'കാലം മായ്ക്കാത്ത ഓര്‍മ്മകള്‍' എന്ന സീരീസില്‍ ഓരോ ദിവസവും പുറത്തിറക്കി.

സാക്കര്‍ ഫെസ്റ്റും സംഘടിപ്പിച്ചു. ഇത് പങ്കാളിത്തം കൊണ്ടും പ്രകടനം കൊണ്ടും നാട്ടിലെ ഒരു സെവന്‍സ് ടൂര്‍ണ്ണമെന്റിന്റെ പ്രതീതിയുണര്‍ത്തി. വിമണ്‍സ് കോണ്‍ക്ലേവും ശ്രദ്ധേയമായി. ജില്ലയിലെ ബിസിനസുകാരെ ഒരു കുടക്കീഴില്‍ അണിനിരത്തി ഒരു നെറ്റ്വര്‍ക്ക് രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബിസ്നെക്‌സസ് സമ്മിറ്റ് സംഘടിപ്പിക്കുകയും ചടങ്ങില്‍ ജില്ലയിലെ സാമൂഹ്യസേവന സന്നദ്ധരായ 30 ആളം ബിസിനസ് പ്രമുഖര്‍ക്ക് 'ബിസ് പ്രൈം അവാര്‍ഡ്' നല്‍കി ആദരവുകളര്‍പ്പിക്കുകയും ചെയ്തു. ബഹുമുഖപദ്ധതികളിലൂടെ മൂന്ന് മാസക്കാലം പ്രചരണം ലൈവായി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഏറ്റവും ഒടുവില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ കലാകായിക വിനോദങ്ങള്‍ ആവിഷ്‌കരിച്ച് ഫൈനല്‍ നിമിഷങ്ങള്‍ ഒരു 'സോഷ്യല്‍ വൈബാക്കി' മാറ്റി. പാണക്കാട് കുടുംബത്തിലെ സാദിഖലി, അബ്ബാസലി, മുനവ്വറലി സയ്യിദുമാര്‍ അടക്കം കേരളത്തിലെ ഒട്ടുമിക്ക പാര്‍ട്ടി നേതാക്കളും ഇതിന്റ ഭാഗമായതും എം.എ യൂസഫലിയുടെ സാന്നിധ്യവും ഹല കാസ്രോഡിന് കൊഴുപ്പേകി. ജില്ലയിലെ പ്രമുഖരായ രണ്ട് നേതാക്കള്‍-യഹ്യ തളങ്കരയേയും ഖാദര്‍ തെരുവത്തിനേയും-ഒപ്പം ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീനെയും കാസര്‍കോടിന്റെ ആദരവുകളര്‍പ്പിച്ചു. ഏറ്റവും മികച്ച കലാകാരന്മാരെ അണിനിരത്തി ഗസല്‍ നൈറ്റും ലൈവ് മ്യൂസിക് കണ്‍സര്‍ട്ടും കൂടിയായതോടെ ഹല കാസ്രോഡ് അനുകരിക്കാനാവാത്ത ബ്രാന്റ് ഇവന്റായി മാറുകയായിരുന്നു.

കാലം സന്തോഷിക്കുന്ന ഏത് കാര്യം ചെന്നുണര്‍ത്തിയാലും നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഒപ്പം നില്‍ക്കുകയും പോക്കറ്റിന്റെ താക്കോല്‍ ഉദാരപൂര്‍വ്വം കയ്യിലേല്‍പ്പിക്കുകയും ചെയ്യുന്ന യഹ്‌യ തളങ്കരയുടെ മേല്‍നോട്ടത്തില്‍, ജില്ല ഭാരവാഹികള്‍ മുതല്‍ സാധാരണ പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തകര്‍ വരെയും മറ്റു ജില്ലകളിലെ ഹാപ്പിനെസ് ടീം അംഗങ്ങള്‍ വരെ അവരവരുടേതായ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. സലാം കന്യപ്പാടിയും ടി.ആര്‍ ഹനീഫും ഡോ. ഇസ്മയിലും അടങ്ങിയ ജില്ലാ കെ.എം.സി.സി ടീമിന് അതിരറ്റ് അഭിമാനിക്കാം; പ്രവാസലോകത്ത് ഐതിഹാസികമായ ഒരു സംഗമം ഒരുക്കിയതിന്.

Similar News