ക്യാംപസ് പ്ലെയ് സ് മെന്റില്‍ ശ്രദ്ധേയ നേട്ടവുമായി ഇലാഹിയ എഞ്ചിനിയറിംഗ് കോളേജ്; കേരളത്തിനകത്തും പുറത്തുമുള്ള 40 കമ്പനികളില്‍ 320 വിദ്യാര്‍ത്ഥികള്‍ ജോലി നേടി

പൂള്‍ ഡ്രൈവിലൂടെ മറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലെ 120 വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചു;

Update: 2025-04-15 11:48 GMT

എറണാകുളം: മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ പ്ലേസ് മെന്റ് ഡേ ആഘോഷിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള 40 കമ്പനികളില്‍ 320 വിദ്യാര്‍ത്ഥികള്‍ ജോലി നേടി. കൂടാതെ പൂള്‍ ഡ്രൈവിലൂടെ മറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലെ 120 വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചു.

ബി.ടെക് ബിരുദത്തോടൊപ്പം നിയമന ഉത്തരവ് കൂടി ലഭിക്കുക എന്ന അസുലഭ അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ബേക്കര്‍ അസോസിയേറ്റ്സ് ആന്റ് കണ്‍സല്‍ട്ടന്റ്സ് ചെയര്‍മാന്‍ ഡോ. കെ.എ. അബൂബക്കര്‍ പ്ലേസ് മെന്റ് ഡേ ഉദ്ഘാടനം ചെയ്തു. കോളേജിന്റെ പരിഷ്‌കരിച്ച വെബ് സൈറ്റ് ഇലാഹിയ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അഡ്വ. ടി.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു.

ഇലാഹിയ കോളേജിലെ അധ്യാപകരായ ഡോ. റോസ്ന പി. ഹാരൂണ്‍, നൂര്‍ജഹാന്‍ വി.എ, തെരേസ ജോസ്, സഫിയ കെ.എം, നസ് റീന്‍ അലി, ഡോ. അഭിരാജ് ടി.കെ എന്നിവര്‍ എഴുതിയ എഞ്ചിനീയറിംഗ് പുസ്തകങ്ങളുടെ പ്രകാശനം മാനേജര്‍ വി.യു സിദ്ദീഖ് നിര്‍വ്വഹിച്ചു.

എഞ്ചിനീയര്‍ പി.എച്ച്. മുനീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.എ. നവാസ് സ്വാഗതവും ഡയറക്ടര്‍ ഡോ. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു. ജോലി നേടിയ വിവിധ ബി.ടെക് ബ്രാഞ്ചുകളിലെ വിദ്യാര്‍ത്ഥികളെ ഉപഹാരം സമ്മാനിച്ച് ആദരിച്ചു.

കോര്‍ഡിനേറ്റര്‍മാരെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, എം.ബി.എ, എം.സി.എ. എന്നീ ഡിപ്പാര്‍ട്ട്മെന്റ് കോര്‍ഡിനേറ്റര്‍മാരെയും മുഖ്യാതിഥി ഡോ. കെ.എ. അബൂബക്കര്‍ ആദരിച്ചു. ഇലാഹിയ ട്രസ്റ്റിന്റെ ട്രഷറര്‍ എ.എ. റഹിം, എക്സിക്യൂട്ടീവ് അംഗം മൊയ്തീന്‍ ഹാജി, നവീന്‍ അലി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫൈസല്‍ എം.എച്ച്. എന്നിവര്‍ പ്രസംഗിച്ചു.

Similar News