ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ് ഘാടനം ചെയ്തു; ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത് അത്യാകര്‍ഷകമായ ഓഫറുകള്‍

ഈമാസം 13 വരെ പണിക്കൂലിയില്‍ 35% ഡിസ് കൗണ്ട്, ജൂണ്‍ 30 വരെ കല്യാണപര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 3 ദമ്പതികള്‍ക്ക് മലേഷ്യയിലേക്ക് ഹണിമൂണ്‍ ട്രിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്;

Update: 2025-04-09 11:13 GMT

ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബിന്ദു ജ്വല്ലറി സ്ഥാപകന്‍ പരേതനായ കെ.വി. കുഞ്ഞിക്കണ്ണന്റെ ഭാര്യ പി. ശോഭന നിര്‍വഹിക്കുന്നു

കാസര്‍കോട്: അശ്വിനി നഗറില്‍ പ്രവര്‍ത്തിക്കുന്ന ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ് ഘാടനം സ്ഥാപകന്‍ പരേതനായ കെ.വി കുഞ്ഞിക്കണ്ണന്റെ ഭാര്യ പി. ശോഭന ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഡയമണ്ട് സെക്ഷന്റെയും ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ എക്‌സ് ക്ലൂസീവ് ഹാന്‍ഡ് പിക്ക് ഡ് സില്‍ക്ക് സാരി ബൂട്ടിക്ക് 'സഹസ്ര'യുടെയും ഉദ് ഘാടനം ചലച്ചിത്രതാരം ശ്വേതാ മേനോന്‍ നിര്‍വഹിച്ചു.

ഷോറൂം നവീകരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് ബിന്ദു ജ്വല്ലറി മാനേജിങ് പാര്‍ട് ണര്‍മാരായ അഭിലാഷ്, ഡോ: അജിതേഷ് എന്നിവര്‍ അറിയിച്ചു. ഓഫറുകളുടെ ഭാഗമായി ഈ മാസം 13 വരെ പണിക്കൂലിയില്‍ 35% ഡിസ് കൗണ്ട് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. ജൂണ്‍ 30 വരെ കല്യാണപര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ദമ്പതികള്‍ക്ക് മലേഷ്യയിലേക്ക് ഹണിമൂണ്‍ ട്രിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar News