ചിന്തോദ്ദീപകമായ കഥാ സമ്പുടം

Update: 2025-02-22 08:08 GMT

'ആദ്യത്തെ കണ്‍മണി

ആണായിരിക്കണം

അവന്‍ അച്ഛനെ പോലെ

ഇരിക്കണം'

-ഇത് 'അവളു'ടെ മോഹം.

അതല്ല വേണ്ടത് എന്ന് അവന്‍.

പിന്നെയോ?

'അമ്മയെപ്പോലെയിരിക്കണം അവള്‍;

ആരുമേ കണ്ടാല്‍ കൊതിക്കണം'

ഇത് സാധാരണ ദമ്പതിമാര്‍ക്കിടയില്‍, സാധാരണമായിട്ടുള്ള പ്രണയ സല്ലാപം. ഇവിടെ പറയുന്നത് ഒരു അസാധാരണ കുടുംബത്തിന്റെ കഥ. പിറക്കാന്‍ പോകുന്ന കുഞ്ഞ് ആണാകണോ പെണ്ണാകണോ എന്നല്ല, എന്ത് പേര് വിളിക്കണം എന്നാണ് ആലോചന. അതിനും അറിയണമല്ലോ ആണോ പെണ്ണോ എന്ന്. അതും പോരാ മതം ഏത് എന്നും അറിയേണ്ടതുണ്ട്. ഒരുകാലത്ത് ജാതിയും. പേര് കേട്ടാല്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നു ഒരു കാലത്ത് മതം എന്തെന്ന്. അത് അറിയുന്നത് ആപത്താണ് ചിലയിടങ്ങളില്‍, ചിലപ്പോള്‍. 'പേര്, ഊര്, തൊഴില്‍' -ഈ മൂന്നും മാത്രമേ ചോദിക്കാനും പറയാനും പാടുള്ളൂ: മതവും ജാതിയും ചോദിക്കരുത്; പറയരുത്, ചിന്തിക്കുക പോലും അരുത്' എന്ന് പറഞ്ഞു ശ്രീനാരായണഗുരു. 'ഇവിടെ ഗുരുവിന് തെറ്റുപറ്റി' എന്ന് പറഞ്ഞു ഒരു ശിഷ്യന്‍. പേര് കേട്ടാല്‍ തന്നെ അറിയാം ഒരു വ്യക്തിയുടെ മതമേത്, ജാതി ഏത് എന്ന്. ഇത് വിഷയം വേറെ.ഈ അസാധാരണ കുടുംബ വൃത്താന്തം ശ്രദ്ധിക്കുക: ഭാര്യ ഭര്‍ത്താവിനോട് ചോദിക്കുന്നു: 'ഇവന് ഇനിയും ഒരു പേര് കണ്ടെത്തിയില്ലല്ലോ' (തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നത്).

ഭര്‍ത്താവിന്റെ മറുചോദ്യം: 'ഇവന്‍ തന്നെ എന്ന് തിരിച്ചറിഞ്ഞിട്ട് പോരെ പേര് നിശ്ചയിക്കാന്‍? അത്ര ഉറപ്പുണ്ടെങ്കില്‍ നീ തന്നെ കണ്ടെത്ത്'. അവള്‍ കണ്ടെത്തിക്കഴിഞ്ഞു: 'മുഹമ്മദ്' -സ്തുതിക്കപ്പെട്ടവന്‍ എന്നാണല്ലോ അര്‍ത്ഥം.

അത് കേട്ടപ്പോള്‍ ഭര്‍ത്താവിന് അങ്കലാപ്പായി. അയാള്‍ അത് വെളിപ്പെടുത്തി: 'എന്നിട്ട് വേണം നിങ്ങളുടെ ആള്‍ക്കാരുടെ കത്തിക്കരിയാക്കാന്‍'. ('നിങ്ങളുടെ ആള്‍ക്കാര്‍' -ആരെന്ന് മനസ്സിലായില്ലേ!). അവള്‍ക്ക് നിര്‍ബന്ധമില്ല; പേരുമാറ്റാന്‍ തയ്യാര്‍. 'എന്നാല്‍, 'റാം' എന്ന് വിളിക്കാം'. അതും സുരക്ഷിതമല്ല മറ്റേ കൂട്ടരുടെ കത്തിക്കരിയാകും.

പിറക്കാന്‍ പോകുന്ന കുഞ്ഞിന് പേര് കണ്ടുപിടിക്കാന്‍ ആകാതെ അവര്‍ ഉറങ്ങി. പിറ്റേന്ന് പുരുഷന്‍ പറഞ്ഞു: 'മനുഷ്യന്‍ എന്ന് പേരിടാം. 'മനു' എന്ന് വിളിക്കാം'.

എ.എസ് മുഹമ്മദ്കുഞ്ഞിയുടെ 'രണ്ട് തടവ് പുള്ളികള്‍' എന്ന സമാഹാരത്തിലെ 'മനുഷ്യന്‍' എന്ന ആലോചനാമൃതമായ, ചിന്തോദ്ദീപകമായ 'കുറുങ്കഥ'യുടെ ചുരുക്കം. ചുരുക്കം എന്ന് പറഞ്ഞിട്ട് നീണ്ടുപോയി. അപ്പോള്‍ അറിയാമല്ലോ എത്രമാത്രം 'കുറുകി'യിട്ടുണ്ടാകും എ.എസിന്റെ മൂലകഥ എന്ന്. 'കടുക് തുളച്ച് അതില്‍ ഏഴാഴി ഒളിപ്പിച്ച കുറള്‍' എന്ന് തിരുവുള്ളവരുടെ 'തിരുക്കുറളി'ന്റെ പ്രശസ്തി. ചെറുതാണ് സുന്ദരം. സുന്ദരം മാത്രമല്ല, കഴമ്പുള്ളതും.

രണ്ട് തടവുപുള്ളികള്‍ എന്ന കുറുങ്കഥാ സമ്പുടത്തിലെ നാല്‍പത്താറും ഈ വിശേഷണം അര്‍ഹിക്കുന്നു. പത്മനാഭന്‍ ബ്ലാത്തൂരിന്റെ തൂലികാ വിലാസവും...

Similar News

ആനവാതില്‍