സീതാംഗോളിയില്‍ തട്ടുകടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച
മൂന്ന് ഗ്യാസ് കുറ്റികള്‍, മൂന്ന് സ്റ്റൗ, അരി എന്നിവയും മറ്റു സാധനങ്ങളുമാണ് മോഷണം പോയത്;
By : Online correspondent
Update: 2025-11-24 05:42 GMT
ബദിയടുക്ക : സീതാംഗോളിയില്‍ തട്ടുകടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച. ബദിയടുക്ക- കുമ്പള റോഡില്‍ സീതാംഗോളി പെട്രോള്‍ പമ്പിന് സമീപത്ത് ദര്‍ബത്തടുക്കയിലെ നബീസയുടെ ഉടമസ്ഥതയിലുള്ള തട്ടുകടയിലാണ് കവര്‍ച്ച നടന്നത്. നബീസ ശനിയാഴ്ച രാത്രി തട്ടുകട അടച്ച് വീട്ടിലേക്ക് പോയതായിരുന്നു.
തിങ്കലാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് തട്ടുകടയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. മൂന്ന് ഗ്യാസ് കുറ്റികള്‍, മൂന്ന് സ്റ്റൗ, അരി എന്നിവയും മറ്റു സാധനങ്ങളുമാണ് മോഷണം പോയത്. നബീസ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണമാരംഭിച്ചു.