അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പൊടിപ്പള്ളം പാലേക്കാറിലെ ശിവരാമന്‍ ആണ് മരിച്ചത്;

Update: 2025-11-20 05:16 GMT

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പൊടിപ്പള്ളം പാലേക്കാറിലെ ശിവരാമന്‍42) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

കൃഷ്ണ നായക്കിന്റെയും ഗിരിജയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: കാര്‍ത്തിക്, ഹൃതേക്, രാകേഷ്. സഹോദരന്‍: നാരായണ.

Similar News