കഞ്ചാവ് വില്‍പ്പനക്കും ഉപയോഗത്തിനുമെതിരെ പൊലീസ് നടപടി ശക്തമാക്കി; മൂന്നുപേര്‍ അറസ്റ്റില്‍

Update: 2026-01-10 07:11 GMT

ബദിയടുക്ക: കഞ്ചാവ് വില്‍പ്പനക്കും ഉപയോഗത്തിനുമെതിരെ പൊലീസ് നടപടി ശക്തമാക്കി. വിവിധ ഭാഗങ്ങളിലായി കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സീതാംഗോളി രാജീവ് കോളനിയിലെ അബ്ദുല്‍ നാസര്‍(24), മുഹമ്മദ് ഫൈസല്‍(39), ഗോളിയടുക്കയിലെ സൈഫുദ്ദീന്‍(31) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ സവ്യസാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുഗു റോഡ് ജംഗ്ഷനില്‍ കഞ്ചാവ് ബീഡി വലിക്കുമ്പോഴാണ് അബ്ദുല്‍ നാസര്‍ പിടിയിലായത്. മുഹമ്മദ് ഫൈസലിനെ കിളിംഗാര്‍ റോഡ് ജംഗ്ഷനില്‍ നിന്നും സെഫുദ്ദീനെ ഗോളിയടുക്ക ബസ് വെയ്റ്റിംഗ് ഷെഡിന് സമീപത്ത് വെച്ചും പിടികൂടി. കഞ്ചാവ് വില്‍പ്പനക്കാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താന്‍ ഇന്നലെ രാത്രിയാണ് ബദിയടുക്ക എസ്.ഐയുടെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടത്തിയത്.

Similar News