അജ്മീര്‍ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബദിയടുക്ക സ്വദേശി കുഴഞ്ഞുവീണു മരിച്ചു
ബദിയടുക്ക: അജ്മീര്‍ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബദിയടുക്ക സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ബദിയടുക്ക മൂക്കംപാറ ജംഗ്ഷനിലെ മുഹമ്മദ് കുഞ്ഞി(59)യാണ് മരിച്ചത്. അജ്മീര്‍ സന്ദര്‍ശനം നടത്തി സുഹൃത്തുക്കളുമൊത്ത് മടങ്ങുന്നതിനിടെ ഇന്നലെ രാവിലെ രാജസ്ഥാനിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അവിടെയുള്ള സ്വകാര്യ ആസ്പത്രയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മയ്യത്ത് ഇന്ന് വൈകിട്ട് നാലു മണിയോടെ നാട്ടിലെത്തിച്ച് പെരഡാല ജാറം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്യുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ടിമ്പര്‍ അബ്ദുറഹ്‌മാന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: ആമിന സീബ, ഇസാന്‍. സഹോദരങ്ങള്‍: മിനാര്‍ അബ്ദുല്ല, അബൂബക്കര്‍ (പെട്രോള്‍ പമ്പ് ഉടമ ബീജന്തടുക്ക), നഫീസ, മൈമൂന, ജമീല, പരേതയായ ബീഫാത്തിമ.