കുമ്പളയില്‍ തീവണ്ടി തട്ടി പെര്‍ള സ്വദേശി മരിച്ചു

കാട്ടുകുക്കെയിലെ ഓട്ടോ ഡ്രൈവര്‍ സീനപ്പറൈ - ലീലാവതി ദമ്പതികളുടെ മകന്‍ താരാനാഥ റൈ ആണ് മരിച്ചത്;

Update: 2025-10-08 04:43 GMT

പെര്‍ള: കുമ്പളയില്‍ തീവണ്ടി തട്ടി പെര്‍ള സ്വദേശി മരിച്ചു. കാട്ടുകുക്കെയിലെ ഓട്ടോ ഡ്രൈവര്‍ സീനപ്പറൈ - ലീലാവതി ദമ്പതികളുടെ മകന്‍ താരാനാഥ റൈ(46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലര മണിയോടെ കുമ്പള റെയില്‍വെ സ്റ്റേഷന്‍ സമീപത്ത് ട്രാക്കില്‍ തീവണ്ടി തട്ടി തല വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. താരാനാഥന്റെ വസ്ത്രത്തില്‍ നിന്ന് കിട്ടിയ രേഖയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

കുമ്പള പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുജാത. മക്കള്‍:മാനവി,സാംനവി.

Similar News