പുള്ളിമുറി ചൂതാട്ടം; 5350 രൂപയുമായി 7 പേര്‍ പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്;

Update: 2025-11-18 05:45 GMT

ബദിയടുക്ക: പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെട്ട ഏഴുപേര്‍ 5350 രൂപയുമായി പൊലീസ് പിടിയില്‍. അറന്തോടിലെ തേജസ്‌ കുമാര്‍(33), മാന്യ ദേവറക്കരയിലെ വിജയന്‍(40), പാടി ഒടമ്പലയിലെ ഗിരീഷ്(30), നെല്ലിക്കട്ട അജക്കോടിലെ സുനില്‍ കുമാര്‍(34), കോട്ടൂര്‍ നായന്‍മാര്‍ മൂല ഹൗസിലെ താരാനാഥ്(39), കോട്ടൂര്‍ ബെള്ളിപ്പാടിയിലെ അഹമ്മദ് മജീദ്(29), മാന്യ ദേവര്‍ക്കരെയിലെ അജിത്(27) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കുഞ്ചാറിന് സമീപം കുക്കംകൂടലില്‍ ചീട്ടുകളി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് പൊലീസെത്തി സംഘത്തെ പിടികൂടിയത്.

Similar News