വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

By :  Sub Editor
Update: 2025-07-21 09:54 GMT

ബദിയടുക്ക: വീടിന് സമീപമുള്ള വിറക് പുരയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്കക്ക് സമീപം ചുള്ളിക്കാനയിലെ ബാലകൃഷ്ണ(32)യാണ് മരിച്ചത്. പന്തല്‍ തൊഴിലാളിയാണ്. ബന്ധു വീട്ടില്‍ താമസിക്കുന്ന ബാലകൃഷ്ണ ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. ഇന്നലെ രാവിലെ ഏറെ വൈകിയും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന് സമീപത്തെ വിറക് പുരയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അവിവാഹിതനായ ബാലകൃഷ്ണ ബാബുവിന്റെയും ലീലയുടേയും മകനാണ്. സഹോദരങ്ങള്‍: രാധകൃഷ്ണ, അനിത. മരണ കാരണം വ്യക്തമല്ല. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിക്കാനയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Similar News