കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

കുംബഡാജെ പൊടിപ്പള്ളം കൃഷ്ണകൃപയില്‍ പി. സുരേഷ് , ഭാര്യ കെ. അനുപമ എന്നിവര്‍ക്കാണ് പരിക്കേറ്റത്;

Update: 2025-11-13 05:48 GMT

ബദിയടുക്ക: കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. കുംബഡാജെ പൊടിപ്പള്ളം കൃഷ്ണകൃപയില്‍ പി. സുരേഷ് (45), ഭാര്യ കെ. അനുപമ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം നെല്ലിക്കട്ടക്ക് സമീപം ഗുരുനഗറില്‍ വെച്ചാണ് അപകടം.

ഇവര്‍ക്ക് മുന്നില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ ബൈക്കിലിടിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും റോഡിലേക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. സുരേഷിന്റെ ഇടതുകാലിന്റെ തുടയെല്ല് പൊട്ടുകയും അനുപമയുടെ നെറ്റിക്കും മുഖത്തും പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരേയും സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Similar News