കാണാതായ മധ്യവയസ്‌കന്‍ കുന്നിന്‍ചെരിവില്‍ തൂങ്ങി മരിച്ച നിലയില്‍

By :  Sub Editor
Update: 2025-06-16 09:23 GMT

പെര്‍ള: കാണാതായ മധ്യവയസ്‌കനെ കര്‍ണാടക അതിര്‍ത്തിയിലെ കുന്നിന്‍ചെരിവിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ ബോളുഗുഡ്ഡെയിലെ നാരായണ നായക്(68)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. തിരികെ എത്താതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ ഇന്നലെയാണ് കര്‍ണാടക അതിര്‍ത്തിയില്‍ അര്‍ദ്ധമൂലയിലെ കുന്നിന്‍ചെരിവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ദേവകി. മക്കള്‍: ഉദയ, രാധകൃഷ്ണ, ഉഷ, ആഷ. മരുമക്കള്‍: വസന്ത, ഹരീഷ്, മീനാക്ഷി, യശോദ. സഹോദരങ്ങള്‍: പരമേശ്വര, ലളിത.

Similar News