ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍: സുഗുണന്‍ പ്രസി., രാജേന്ദ്രന്‍ സെക്ര.

By :  Sub Editor
Update: 2024-11-26 10:23 GMT

കുമ്പള: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 40-മാത് ജില്ലാ സമ്മേളനം കുമ്പള ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. സി എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.സി ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംസ്ഥാന സാന്ത്വനം കമ്മിറ്റി ചെയര്‍മാന്‍ സജീഷ് മണി നിര്‍വഹിച്ചു. ഫോട്ടോഗ്രാഫി ഉത്പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള ട്രേഡ് ഫെയര്‍ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ ഉണ്ണി കുവോട് നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫര്‍മാരെയും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കളെയും ചടങ്ങില്‍ അനുമോദിച്ചു. ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. തുടര്‍ന്ന് കുമ്പള ടൗണ്‍ കേന്ദ്രീകരിച്ച് ഫോട്ടോഗ്രാഫര്‍മാരുടെ ശക്തി പ്രകടനവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ.സി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട്, സാന്ത്വനം കമ്മിറ്റി ചെയര്‍മാന്‍ സജീഷ് മണി, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം, വേണു വി.വി, സുധീര്‍ കെ., രമ്യ രാജീവന്‍, അശോകന്‍ പൊയിനാച്ചി, വാസു എ., അപ്പണ്ണ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രന്‍ വി. എന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍ പി.ടി വരവ് ചെലവ് കണക്കും ജില്ലാ പി.ആര്‍.ഒ അനൂപ് ചന്തേര അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് ഫ്രെയിം ആര്‍ട്ട് സ്വാഗതവും പ്രജിത്ത് എന്‍.കെ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സുഗുണന്‍ ടി.വി (പ്രസി.), രാജേന്ദ്രന്‍ വി.എന്‍ (സെക്ര.), സുനില്‍കുമാര്‍ പി.ടി (ട്രഷ.), വേണു വി.വി, അനൂപ് ചന്തേര (വൈ.പ്രസി.), പ്രജിത്ത് എന്‍.കെ, സുധീര്‍ കെ. (ജോ.സെക്ര.), രാജീവന്‍ സ്‌നേഹ (പി.ആര്‍.ഒ), ഹരീഷ് പാലക്കുന്ന്, പ്രശാന്ത് തൈക്കടപ്പുറം (സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍).

Similar News