കാസര്‍കോട് ജില്ല- അറിയിപ്പുകള്‍

Update: 2024-12-13 11:10 GMT

ക്ഷേമനിധി വിഹിതം അടക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള 2024-25 വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ള അനുബന്ധ മത്സ്യത്തൊഴിലാളികള്‍ അടിയന്തിരമായും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ക്ഷേമനിധി വിഹിതം അടക്കണം. വീഴ്ച വരുത്തുന്നവരെ അടുത്തവര്‍ഷം പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ നിന്നും നീക്കം ചെയ്യുമെന്ന് കണ്ണൂര്‍ മേഖലാ എക്സിക്യൂട്ടീവ്, മത്സ്യ ബോര്‍ഡ്, അറിയിച്ചു. ഫോണ്‍ നമ്പര്‍- 0497 2734587, 9497715590.

അപേക്ഷാ തീയ്യതി നീട്ടി

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ പദ്ധതിയില്‍ അപേക്ഷ യഥാസമയം നല്‍കാന്‍ സാധിക്കാത്ത പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട, 60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് ഡിസംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹെല്‍പ്പ് ഡെസ്‌കില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി ഉള്ളടക്കം ചെയ്യണം.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് 2024 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തീകരിച്ചവരുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ഡിസംബര്‍ 16 മുതല്‍ 21 വരെ വിതരണം ചെയ്യും. അര്‍ഹരായവര്‍ ഹാള്‍ ടിക്കറ്റ് സഹിതം സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിധവ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസറില്‍ കുറയാതെയുള്ള റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഡിസംബര്‍ 28നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിലോ, കണ്ണൂര്‍ മേഖലാ കാര്യാലയത്തിലോ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് വിധവാ പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നല്ലെന്ന് കണ്ണൂര്‍ റീജിയണല്‍ എക്‌സിക്യുട്ടീവ് ഇന്‍ചാര്‍ജ്ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യബോര്‍ഡ് കണ്ണൂര്‍ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0497 2734587.

സൗജന്യ തൊഴില്‍മേള ജനുവരി നാലിന്

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് പെരിയയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ കോളേജില്‍ 'പ്രയുക്തി' സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും തൊഴിലുടമകളും https://linktr.ee/employabilitycentreksd എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9207155700.

ഹിയറിംഗ് മാറ്റിവെച്ചു

ജില്ലയില്‍ ദേശീയപാത വികസനത്തിന് ഭൂമി എറ്റെടുത്തതുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉന്നയിച്ചുകൊണ്ട് കാസര്‍കോട് ആര്‍ബിട്രേഷന്‍ കോടതി മുമ്പാകെ ഫയല്‍ ചെയ്ത അപേക്ഷകളില്‍ ഡിസംബര്‍ 17, 24 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിയറിംഗ് 2025 ജനുവരി 10 ന് രാവിലെ 10 ന് നടത്തും.

Similar News