പണമിടപാട് തര്‍ക്കം; മഞ്ചേശ്വരത്ത് യുവാവിന് തലയ്ക്ക് വെട്ടേറ്റു
By : Online Desk
Update: 2025-05-22 07:12 GMT
മഞ്ചേശ്വരം: വോര്‍ക്കാടി തോക്കയില്‍ യുവാവിന് വെട്ടേറ്റു. വോര്‍ക്കാടി സ്വദേശി സജി (32)ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.