തളങ്കര നൗഫല്‍ കെ.സി.എ അപെക്‌സ് കൗണ്‍സിലര്‍

Update: 2025-12-30 10:22 GMT

കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട തളങ്കര മുഹമ്മദ് നൗഫലിനെ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ശ്രീജിത് വി. നായര്‍ അനുമോദിക്കുന്നു

കാസര്‍കോട്: കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി അംഗമായി തളങ്കര മുഹമ്മദ് നൗഫലിനെ തിരഞ്ഞെടുത്തു. കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും മുന്‍കാല ക്രിക്കറ്റ് താരവുമാണ് നൗഫല്‍. അഡ്വ. ശ്രീജിത് വി.നായരാണ് പ്രസിഡണ്ട്. വിനോദ് എസ്.കുമാര്‍ സെക്രട്ടറിയും ടി. അജിത് കുമാര്‍ ട്രഷററും സതീശന്‍ കെ. വൈസ് പ്രസിഡണ്ടും ബിനീഷ് കോടിയേരി ജോയിന്റ് സെക്രട്ടറിയുമാണ്.


Similar News