ഖുര്‍ആന്‍ മധുരം നുകര്‍ന്ന് അല്‍ഇത്ഖാന്‍

Update: 2025-12-29 09:54 GMT

കാസര്‍കോട്: ജാമിഅ അല്‍ ഹിന്ദ് സ്ഥാപനത്തിന് കീഴിലുള്ള ഖുര്‍ആന്‍ പഠന സംരംഭമായ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സ്ഥാപനങ്ങളുടെ സംസ്ഥാന തല കലാ മത്സരങ്ങള്‍ കാസര്‍കോട് പെരിയടുക്ക എം.പി. കാമ്പസില്‍ നടന്നു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ അക്കാദമിക് ഹെഡ് മുസ്ലിം ബിന്‍ ഹൈദര്‍ അധ്യക്ഷത വഹിച്ചു. എം.പി. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എം.എ. ഷാഫി ഹാജി മുഖ്യാതിഥിയായിരുന്നു. ഹാരിസ് അന്‍സാരി ആമുഖ ഭാഷണം നടത്തി. എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ഷഹീന്‍ മുഹമ്മദ് ഷാഫി, വിസ്ഡം ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കൊട്ടാരം, ജില്ലാ സെക്രട്ടറി ആര്‍.കെ അബ്ദുറഹ്‌മാന്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അനില്‍ പ്രിംറോസ്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സി.ഇ.ഒ സിയാദ് അല്‍ ഹികമി, എം.പി. സ്‌കൂള്‍ മാനേജര്‍ ഷംസുദ്ദീന്‍ പി.എം, സയ്യിദ് അബ്ദുല്ല, ബഷീര്‍ കൊമ്പനടുക്കം, അബ്ദു റഊഫ് അല്‍ ഹികമി, നൗഫല്‍ സ്വലാഹി, ഫസല്‍ ഹഖ്, നാസിര്‍ മല്ലം, ശരീഫ് തളങ്കര, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അനീസ് മദനി, കാസര്‍കോട് സെന്റര്‍ അഡ്മിന്‍ സമീര്‍ കരിപ്പൊടി പ്രസംഗിച്ചു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 400 ലധികം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

30 ഇനങ്ങളില്‍ 8 വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട് നടന്ന പുതുമയുള്ള തിലാവ, തസ്ഫിയ, തബ്‌സിറ, തഹ്‌സീന്‍, അദ്ഇയ തുടങ്ങിയ മത്സരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സ്റ്റേജിതര മത്സരങ്ങളോടൊപ്പം മാപ്പിളപ്പാട്ട്, ഇസ് ലാമിക ഗാനം, സംഘഗാനം, ആംഗ്യ ഗാനം, അറബി ഗാനം, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍ എന്നിവയും മത്സര ഇനങ്ങളായുണ്ടായിരുന്നു.

Similar News