റഹ്മാന്‍ തായലങ്ങാടിക്ക് ടി. ഉബൈദ് സ്മാരക പുരസ്‌കാര സമര്‍പ്പണം നാളെ

By :  Sub Editor
Update: 2025-05-27 11:12 GMT

കാസര്‍കോട്: കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടിക്ക് നാളെ സമ്മാനിക്കും. നാളെ 3.30ന് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അവാര്‍ഡ് സമര്‍പ്പണം നടത്തും. സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

Similar News