സിജ കുമാരിക്ക് ഒന്നാം റാങ്ക്

By :  Sub Editor
Update: 2025-05-22 11:01 GMT

ദേലംപാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ സോഷ്യല്‍ സയന്‍സ്-ഓപ്ഷണല്‍ ഹിസ്റ്ററിയില്‍ സിജ കുമാരിക്ക് ഒന്നാം റാങ്ക്.ദേലംപാടി കണ്ണംകോല്‍ സ്വദേശിനിയായ സിജ കുമാരി 74 ശതമാനം മാര്‍ക്കോടെയാണ് റാങ്ക് നേടിയത്. ബെജ മോഡല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലായിരുന്നു പഠനം. പട്ടിക വര്‍ഗ വിഭാഗത്തില്‍ മലവേട്ടുവ സമുദായംഗമായ സിജ കുമാരി കണ്ണംകോല്‍ ഉന്നതിയിലെ ആദ്യത്തെ ബിരുദധാരിയാണ്. കണ്ണംകോലിലെ ചെനിയയുടെയും യശോദയുടെയും ഏക മകളാണ് സിജ. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.

Similar News