രാജന്‍ മുനിയൂറിന് കുമാരവ്യാസ പുരസ്‌ക്കാരം

By :  Sub Editor
Update: 2025-09-19 11:20 GMT

ധാര്‍വാഡ്: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് അക്ഷരദീപ ഫൗണ്ടേഷന്‍, ഗദഗ് നല്‍കുന്ന 'കുമാരവ്യാസ' പുരസ്‌കാരത്തിന് രാജന്‍ മുനിയൂര്‍ അര്‍ഹനായി. പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം ധാര്‍വാഡ് റംഗായണ സഭാ ഭവനില്‍ അക്ഷരദീപ പ്രകാശന, സ്‌നേഹജീവി ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന അക്ഷരോത്സവ 2025 ചടങ്ങില്‍ വെച്ച് സമ്മാനിച്ചു.

Similar News