ടി. ഉബൈദ് കൊളുത്തിയ സര്‍ഗാത്മകതയുടെ തിരിയില്‍ നിന്നും മറ്റൊരു തിരികൊളുത്തി കാസര്‍കോടിന് വെളിച്ചം പകര്‍ന്ന കവിയാണ് ഡോ. വി.എം. പള്ളിക്കാലെന്ന് നാരായണന്‍ പേരിയ
കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗറിലെ വീട്ടിലെത്തി നല്‍കിയ സ്‌നേഹാദര ചടങ്ങില്‍ ഷാള്‍ അണിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം;
കാസര്‍കോട്: മഹാകവി ടി. ഉബൈദ് കൊളുത്തിയ സര്‍ഗാത്മകതയുടെ തിരിയില്‍ നിന്നും മറ്റൊരു തിരികൊളുത്തി കാസര്‍കോടിന്റെ സാംസ്‌കാരിക രംഗത്ത് വെളിച്ചം പകര്‍ന്ന കവിയാണ് ഡോ. വി.എം. പള്ളിക്കാലെന്ന് എഴുത്തുകാരന്‍ നാരായണന്‍ പേരിയ. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗറിലെ വീട്ടിലെത്തി നല്‍കിയ സ്‌നേഹാദര ചടങ്ങില്‍ ഷാള്‍ അണിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ് കുഞ്ഞി മൊമന്റോ നല്‍കി ആദരിച്ചു.
സി.എല്‍. ഹമീദ്, ടി.എ. ഷാഫി, ഷാഫി നെല്ലിക്കുന്ന്, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, കെ.എച്ച്. മുഹമ്മദ്, രേഖ കൃഷ്ണന്‍, റഹീം ചൂരി, എം.പി. ജില്‍ജില്‍, പള്ളിക്കാലിന്റെ മകനും നഗരസഭാ മുന്‍ ചെയര്‍മാനുമായ വി.എം. മുനീര്‍, വി.എം. ശുഹൈബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രവീന്ദ്രന്‍ പാടി, ഡോ. എം.എ. മുംതാസ് എന്നിവര്‍ വി.എം. പള്ളിക്കാലിന്റെ കവിത ചൊല്ലി. എം.വി. സന്തോഷ് സ്വാഗതവും ട്രഷറര്‍ എരിയാല്‍ ഷരീഫ് നന്ദിയും പറഞ്ഞു.