ഒരു മണിക്കൂറിനുള്ളില്‍ 93 ചെറുകവിത; ഇന്ത്യാ ബുക്ക് ഓഫ് റോക്കോര്‍ഡില്‍ ഇടം നേടി മിഥുഷ മുകേഷ്

Update: 2025-12-03 09:37 GMT

കാസര്‍കോട്: ഒരു മണിക്കൂറിനുള്ളില്‍ 93 ചെറുകവിതകള്‍ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പട്ടികയില്‍ ഇടം നേടി മാങ്ങാട് സ്വദേശിനി മിഥുഷ മുകേഷ്. അതിവേഗ കവിതാരചന എന്ന അപൂര്‍വ്വ നേട്ടത്തിലൂടെയാണ് മിഥുഷ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കിയത്. 2025 നവംബര്‍ 5നാണ് ഒരു മണിക്കൂറിനുള്ളില്‍ 93 ചെറുകവിതകള്‍ രചിച്ചത്. 2022ല്‍ കവിതകള്‍ രചിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം മിഥുഷ നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനിന്‍ നിന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. മീനയുടെയും കൃഷ്ണന്റെയും മകളും മുകേഷിന്റെ ഭാര്യയുമാണ്. മകന്‍: ഇശല്‍ മുകേഷ്.

Similar News