ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി കാസര്‍കോട്ടെ താരങ്ങള്‍

By :  Sub Editor
Update: 2025-05-06 09:23 GMT

മദന്‍ റാവു, ശീതള്‍, അനുപമ എന്നിവര്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളുമായി

കാസര്‍കോട്: പാന്‍ ഇന്ത്യ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ്, പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി കാസര്‍കോട് കറന്തക്കാട് പ്യൂയര്‍ പെര്‍ഫോര്‍മന്‍സ് പേഴ്‌സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോയിലെ താരങ്ങള്‍. 40 വയസിന് മുകളിലുള്ള വനിതകളുടെ പവര്‍ ലിഫ്റ്റിംഗില്‍ ശീതള്‍ രാജേഷ് സ്വര്‍ണ മെഡല്‍ നേടി. 45 വയസിന് മുകളിലുള്ള വനിതകളുടെ മത്സരത്തില്‍ അനുപമ ആര്‍. ഷേണായ് വെള്ളി മെഡലും നേടി. ട്രെയിനിംഗ് സ്റ്റുഡിയോയിലെ കോച്ചും ഗുരുദേവ് ടീ ട്രേഡേഴ്‌സ് ഉടമയുമായ മദന്‍ റാവു ഒളിമ്പിംക് സ്റ്റൈല്‍ വെയ്റ്റ് ലിഫ്റ്റിംഗില്‍ വെള്ളി മെഡലും 30 വയസിന് മുകളിലുള്ളവരുടെ പവര്‍ ലിഫ്റ്റിംഗില്‍ വെങ്കല മെഡലും നേടി.


Similar News