തിരുവനന്തപുരം: ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അര്‍ഹനായി.
ജനപ്രതിനിധിയായിരിക്കെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും മികച്ച സാമൂഹ്യ പ്രവര്‍ത്തനവും കണക്കിലെടുത്താണ് പുരസ്‌കാരം. ഈ മാസം 14ന് സെന്‍ട്രല്‍ ഭാരത് സേവക് സമാജത്തിന്റെ അഖിലേന്ത്യാ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍ പുരസ്‌കാരം കൈമാറും.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മീഷന് കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.