യു.എസ് തലപ്പത്തേക്ക് ട്രംപ്; ആദ്യദിനം പരിഗണിക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയ വിഷയങ്ങള്‍

Update: 2025-01-20 05:39 GMT

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ജെ ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ കൈക്കൊള്ളുന്ന നടപടികളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യദിനം ട്രംപ് പരിഗണിക്കുന്ന പ്രധാന വിഷയങ്ങള്‍ ഏതൊക്കെയായിരിക്കും ? തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യദിനം പരിഗണിക്കുന്ന വിഷയങ്ങള്‍ സംബന്ധിച്ച് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.

ഇമിഗ്രേഷന്‍: നിയമവിരുദ്ധമായി കുടിയേറിയവരെ രാജ്യത്ത് നിന്ന് നീക്കുമെന്നും ഇതിനായി യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ ആരംഭിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു. അതിര്‍ത്തി അടച്ചിടുമെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നുമാണ് ട്രംപ് അദ്ദേഹം വാഗ്ദാനം ചെയ്തു.

ജന്മാവകാശ പൗരത്വം: യുഎസില്‍ ജനിച്ച എല്ലാവര്‍ക്കും സ്വയമേവയുള്ള പൗരത്വം അവസാനിപ്പിക്കും. ജന്മാവകാശ രാജ്യത്തേക്ക് അനധികൃത കുടിയേറ്റത്തിലൂടെ എത്തുന്നവരുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന പൗരത്വമാണിത്.

പൊതുമാപ്പ്: ജനുവരിയില്‍ ശിക്ഷിക്കപ്പെട്ടവരോ കുറ്റക്കാരോ ആയവരില്‍ ചിലര്‍ക്ക് മാപ്പുനല്‍കാന്‍ ട്രംപ് ഉദ്ദേശിക്കുന്നുണ്ട്. പ്രത്യേകിച്ച് 2021 ജൂണില്‍ യു.എസ് ക്യാപിറ്റോലില്‍ നടന്ന കലാപത്തില്‍ കുറ്റം ചാര്‍ത്തിയവര്‍ക്ക്. ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യമാണിത്.

താരിഫ്: മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാത്തിനും 25% തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞതിനാല്‍ താരിഫ് യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങിയേക്കും. ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് ഇതിനകം ചുമത്തിയിട്ടുള്ള തീരുവയില്‍ 10% താരിഫ് ചേര്‍ക്കാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഒരൊറ്റ ഉത്തരവിലൂടെ ട്രംപിന് ഇത് നടപ്പാക്കാനാവും.

നാറ്റോ: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ട്രംപ് ഉറപ്പ് നല്‍കിയത്. വളരെ സങ്കീര്‍ണ്ണമായ ഒരു കാര്യമാണ് യുദ്ധം അവസാനിപ്പിക്കല്‍. കൂടാതെ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിനപ്പുറം കൂടുതല്‍ സമയം എടുക്കും. എന്നാല്‍ നാറ്റോയില്‍ പ്രവേശിക്കാനുള്ള ഉക്രെയ്‌നിന്റെ പ്രതീക്ഷകള്‍ക്ക് വിരാമമിടാന്‍ ആയിരിക്കും ട്രംപിന്റെ ശ്രമം.

EV മാന്‍ഡേറ്റ്: 'ഇലക്ട്രിക് വെഹിക്കിള്‍ മാന്‍ഡേറ്റ്' അഥവാ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണത്തിന് ബൈഡന്‍ ഭരണകൂടം നല്‍കിയ പ്രാമുഖ്യം ട്രംപ് കുറച്ചേക്കുമെന്നാണ് സൂചന.

പൈപ്പ് ലൈനുകള്‍, റിഫൈനറികള്‍: കൂടുതല്‍ ഡ്രില്ലിംഗ്, പൈപ്പ് ലൈനുകള്‍, റിഫൈനറികള്‍, പവര്‍ പ്ലാന്റുകള്‍, റിയാക്ടറുകള്‍ എന്നിവയുടെ അംഗീകാരം വര്‍ദ്ധിപ്പിക്കുന്നതിന് ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.

ഫെഡ് മണി: വംശീയ സിദ്ധാന്തം, ട്രാന്‍സ്ജെന്‍ഡര്‍ വിഷയം, വംശീയത, ലൈംഗികത അല്ലെങ്കില്‍ രാഷ്ട്രീയ ഉള്ളടക്കം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ പണം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. വാക്സിനോ മാസ്‌ക് നിര്‍ബന്ധമോ ഉള്ള എല്ലാ സ്‌കൂളുകളിലേക്കും പണം വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്,

Similar News