'യുഎസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍'; സഹായിക്കണമെന്ന് അഭ്യര്‍ഥന

Update: 2025-02-20 11:17 GMT

പാനമ സിറ്റി: യുഎസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍ കഴിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്ന് കരയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരുടെ ചിത്രങ്ങള്‍ അടക്കമാണ് വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് മധ്യഅമേരിക്കന്‍ രാജ്യമായ പാനമയില്‍ കഴിയുന്നത്.

'സഹായിക്കണം', 'ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല' എന്നിങ്ങനെയുള്ള വാചകങ്ങള്‍ കടലാസില്‍ എഴുതി ഇവര്‍ ജനലില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഇവര്‍ സഹായം തേടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാനമയും യുഎസും തമ്മിലുള്ള കരാര്‍ പ്രകാരം ഇവര്‍ക്ക് ഭക്ഷണവും ആരോഗ്യസേവനങ്ങളും നല്‍കുന്നുണ്ടെങ്കിലും നാടുകളിലെത്തിക്കാന്‍ രാജ്യാന്തര സന്നദ്ധ സംഘടനകള്‍ സൗകര്യമൊരുക്കും വരെ പുറത്തിറങ്ങാനുള്ള അനുമതിയില്ല. മുറികള്‍ക്ക് പൊലീസ് കാവലും ഉണ്ട്. ഇവിടെയുള്ള 40 ശതമാനത്തിലേറെപ്പേര്‍ സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ തയാറല്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജനാലകള്‍ക്ക് സമീപമെത്തി സഹായം അഭ്യര്‍ഥിച്ചത്.

'യുഎസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍'; സഹായിക്കണമെന്ന് അഭ്യര്‍ഥനമറ്റൊരു ഇടത്താവളമായ കോസ്റ്ററിക്കയിലേക്കും കഴിഞ്ഞ ദിവസം ഇന്ത്യക്കാരടക്കം 200 പേരുമായി ആദ്യവിമാനം എത്തിയിരുന്നു. കൂടുതല്‍ വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. പാനമയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങില്ലെന്ന നിലപാടുള്ളവരെ വിദൂരമായ ദാരിയന്‍ പ്രവിശ്യയിലെ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളും അധികൃതര്‍ നടത്തുന്നതായാണ് വിവരം.

Similar News