സിറിയയില്‍ കനത്ത ആക്രമണവുമായി ഇസ്രായേല്‍; വിമതര്‍ക്ക് അധികാരം കൈമാറാനൊരുങ്ങി പ്രധാനമന്ത്രി

Update: 2024-12-10 04:57 GMT

ദമാസ്‌കസ്: സിറിയയില്‍ വിമത വിഭാഗം അധികാരം സ്ഥാപിക്കാനൊരുങ്ങിയ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഇസ്രായേലിലെ പ്രധാന വിമാനത്താവളങ്ങളും സൈനിക സംവിധാനങ്ങളും തലസ്ഥാനമായ ദമാസ്‌കസും ലക്ഷ്യമിട്ട് ഇസ്രായേല്‍ സേനയുടെ ആക്രമണം തുടരുകയാണ്. സിറിയയുടെ രാസായുധ ശേഷി തകര്‍ത്ത ഇസ്രായേല്‍ സിറിയന്‍ പ്രദേശത്തിനുള്ളില്‍ ഒരു 'സുരക്ഷാ മേഖല' സൃഷ്ടിക്കാന്‍ ഉത്തരവിടുകയും ചെയ്തു. 1974ലെ ഉടമ്പടിയുടെ ലംഘനമാണ് നടപടിയെന്ന് യുഎന്‍ പറഞ്ഞു. ഖത്തര്‍, ഇറാഖ്, സൗദി അറേബ്യ രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു. ഇതിനിടെ സ്ഥാനഭൃഷ്ടനായ ബാഷര്‍ അല്‍ അസദ്ദും കുടുംബവും മോസ്‌കോയിലേക്ക് നാട് കടന്ന പശ്ചാത്തലത്തില്‍ അധികാരം വിമതര്‍ക്ക് നല്‍കാന്‍ സന്നദ്ധനായിരിക്കുകയാണ് സിറിയന്‍ മുന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏത് നേതൃത്വവുമായും സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കി. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന നേതൃത്വവുമായി] സഹകരിക്കാനും സാധ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.50 വര്‍ഷത്തിലേറെ നീണ്ട ക്രൂരമായ സ്വേച്ഛാധിപത്യത്തിന് ശേഷം അസദ് ഭരണകൂടത്തെ അട്ടിമറിച്ചത് മുഴുവന്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെയും വിജയമാണെന്ന് വിമത നേതാവും സിറിയന്‍ ഭരണം കയ്യാളാനുമൊരുങ്ങുന്ന മുഹമ്മദ് അല്‍ ജുലാനി പറഞ്ഞു.സിറിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച യോഗം ചേര്‍ന്നു.

Similar News