ഐ.ടി.ഐ. വിദ്യാര്‍ത്ഥി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍

Update: 2025-12-10 09:10 GMT

ഉപ്പള: ഐ.ടി.ഐ. വിദ്യാര്‍ത്ഥിയെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഉപ്പള നയാബസാര്‍ ചെറുഗോളിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ബാഷ-നഫീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ശിഹാബ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ ശിഹാബിനെ ജനലില്‍ തൂങ്ങി മരിച്ചനിലയില്‍ കാണുകയായിരുന്നു. കാസര്‍കോട്ടെ ഒരു സ്ഥാപനത്തില്‍ ഐ.ടി.ഐ. വിദ്യാര്‍ത്ഥിയാണ് ശിഹാബ്. കുമ്പള പൊാലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.

Similar News