എക്‌സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍

By :  Sub Editor
Update: 2025-07-08 07:23 GMT

മേല്‍പ്പറമ്പ്: എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സ്‌കൂട്ടിയില്‍ മദ്യം കടത്തുന്നതിനിടെ എക്സൈസ് പിടിയിലായി. കളനാട് കൈനോത്തെ ഡി. ഉദയനെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7 മണിയോടെയാണ് മേല്‍പ്പറമ്പില്‍ വെച്ചാണ് സ്‌കൂട്ടിയില്‍ മദ്യം കടത്തുന്നതിനിടെ ഉദയന്‍ എക്സൈസ് പിടിയിലായത്. അഞ്ച് ലിറ്റര്‍ ഗോവന്‍ മദ്യവും 4.14 ലിറ്റര്‍ കര്‍ണാടക മദ്യവുമാണ് പിടികൂടിയത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും പ്രതിയേയും തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. മദ്യം പിടികൂടാന്‍ വീട്ടില്‍ റെയ്ഡിന് പോയപ്പോഴാണ് ഉദയന്‍ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചിരുന്നത്. ഈ കേസില്‍ ഉദയനെ കോടതി ശിക്ഷിച്ചിരുന്നു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷ്, സി.ഇ.ഒ ഷിജിത്ത് വി.വി, അതുല്‍. ടി.വി, രാജേഷ് പി. എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Similar News