അമേരിക്കയുടെ രണ്ടാം സൈനിക വിമാനവും അമൃത്‌സറിലെത്തി; 119 ഇന്ത്യാക്കാർ തിരിച്ചെത്തി

Update: 2025-02-16 03:45 GMT

അമൃത്സർ: അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ അമേരിക്കൻ വിമാനം ഇന്ത്യയിലെത്തി. 119 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം പഞ്ചാബിലെ അമൃത്സർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ശനിയാഴ്ച രാത്രി 11.40 ഓടെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാന്‍ ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.

യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് 119 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. നാടുകടത്തപ്പെട്ടവരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരുമാണ്. എട്ടുപേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്നുപേർ ഉത്തർ പ്രദേശിൽ നിന്നുള്ളവരും, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ട്

Similar News