ചലനമറ്റ നായക്കുഞ്ഞുമായി അമ്മ നായ ക്ലിനിക്കില്‍!! വൈറലായി ദൃശ്യം

Update: 2025-01-18 07:13 GMT

മൃഗഡോക്ടര്‍മാരെയും മൃഗസ്‌നേഹികളെയും ഇന്റര്‍നെറ്റില്‍ സജീവമായവരെയും അമ്പരപ്പിച്ചൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു അമ്മ നായ ജീവനില്ലാത്ത തന്റെ നായ്ക്കുട്ടിയെയും കൊണ്ട് അടുത്തുള്ള വെറ്റിനറി ക്ലിനിക്കിലേക്ക് ഓടുന്നതാണ് ദൃശ്യം. തുര്‍ക്കിയിലെ ബെയ്‌ലിക്ദുസു ആല്‍ഫ വെറ്ററിനറി ക്ലിനിക്കിലാണ് സംഭവം.

നായ്ക്കുട്ടിയെ കടിച്ചുപിടിച്ച് തള്ള നായ ക്ലിനിക്കിലേക്ക് നടക്കുന്നിടത്താണ് വീഡിയോയുടെ തുടക്കം. മനുഷ്യരുടെ സഹായത്തിന് കാത്തുനില്‍ക്കാതെ, തന്റെ കുഞ്ഞിനെ കൃത്യസമയത്ത് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ എത്തിക്കുകയായിരുന്നു.ഭാഗ്യവശാല്‍, അമ്മയുടെ പരിശ്രമം ഫലം കണ്ടു. അബോധാവസ്ഥയിലും ഹൈപ്പോതെര്‍മിക് അവസ്ഥയിലും എത്തിയ നായ്ക്കുട്ടിയെ വെറ്ററിനറി സംഘം വിജയകരമായി പുതുജീവിതത്തിലേക്കെത്തിക്കുകയായിരുന്നു.

അമ്മ നായയുടെ വരവിനോട് പെട്ടെന്ന് പ്രതികരിച്ചതിന് തന്റെ സഹപ്രവര്‍ത്തകനായ അമീറിനെ ആദരിച്ചുകൊണ്ട് മൃഗഡോക്ടര്‍ ബച്ചുറല്‍പനാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചത്.നായ്ക്കുട്ടി ഐസ് പോലെ തണുത്ത് ബോധരഹിതമായ നിലയിലായിരുന്നു. നായ്ക്കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്. പക്ഷെ സൂക്ഷ്മപരിശോധനയില്‍ ഹൃദയമിടിപ്പുണ്ടെന്ന് മനസിലായി.

Similar News