വിവാഹ വേദിക്കരികെ വരന് ഹൃദയാഘാതം; കുഴഞ്ഞുവീണ് മരിച്ചു

Update: 2025-02-17 06:27 GMT

വിവാഹം നടക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരന്‍ ഹൃദയാഘാത്തെ തുടര്‍ന്ന് മരിച്ചു. മധ്യപ്രദേശിലെ ഷിയോപൂര്‍ പട്ടണത്തിലാണ് സംഭവം. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ഘോഷയാത്രയില്‍ കുതിരപ്പുറത്തിരുന്ന് വേദിയിലേക്ക് വരുന്ന വഴിയാണ് വരന്‍ പ്രദീപ് ജാട്ടിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രദീപ്. വിവാഹ ഘോഷയാത്രയില്‍ അണിഞ്ഞൊരുങ്ങി തലപ്പാവ് ഒക്കെ ധരിച്ച് കുതിരപ്പുറത്തിരുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിവാഹ വേദിയിലേക്ക് വരികയായിരുന്നു. കുതിരപ്പുറത്ത് നിന്ന് തന്നെ കുഴഞ്ഞുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ എല്ലാവരും ചേര്‍ന്ന് താഴെയിറക്കുകയായിരുന്നു.

Similar News