ബംഗളൂരു- കണ്ണൂർ ബസ്സിന് തീപിടിച്ചു : തലനാരിഴയ്ക്ക് അപകടം ഒഴിവായി

Update: 2025-02-09 04:38 GMT

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. അശോക ട്രാവൽസ് ബസ്സിനാണ് തീപിടിച്ചത്. ബസ്സിൻ്റെ പിൻഭാഗത്ത് തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ ഒരു മണിയോടെ കർണ്ണാടകയിലെ മദ്ദൂരിലാണ് സംഭവം. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസ്സിൽ നാട്ടിലേക്ക് കയറ്റി വിട്ടു. ബാഗുകൾ ഉൾപ്പെടെ ഉള്ളവ കത്തി നശിച്ചു.

Similar News