പരാജയപ്പെട്ട 2000 ഡേറ്റിംഗുകള്‍; ഒടുവില്‍ പ്രണയ പരാജിതര്‍ക്കായി ഏജന്‍സി തുടങ്ങി യുവാവ്

Update: 2025-02-14 05:42 GMT

ഈ പ്രണയ ദിനത്തില്‍ പ്രണയത്തെ കുറിച്ച് ഓര്‍ത്തെടുക്കാന്‍ പലര്‍ക്കും പല അനുഭവങ്ങളായിരിക്കും ഉണ്ടാവുക. പ്രണയത്തിലേര്‍പ്പെട്ടവര്‍ക്കും പ്രണയം പരാജയപ്പെട്ടവര്‍ക്കും ഇതുവരെ പ്രണയിക്കാത്തവര്‍ക്കും എല്ലാം എന്തെങ്കിലുമൊക്കെ കഥകളുണ്ടാവും പറയാന്‍. ഡേറ്റിംഗിലൂടെയാണ് പലരും പ്രണയത്തിലേക്കെത്തുന്നത്. പരസ്പരം മനസിലാക്കാനുള്ള ഘട്ടമായാണ് പലരും ഡേറ്റിംഗിനെ കാണുന്നത്. ഡേറ്റിംഗിലും പ്രണയത്തിലും എത്രയൊക്കെ തിരിച്ചടി കിട്ടിയാലും സന്തോഷം എന്നെങ്കിലും ഒരിക്കല്‍ തേടിവരുമെന്ന് തെളിയിക്കുന്ന കഥയാണ് ജപ്പാനില്‍ നിന്ന് പുറത്ത് വരുന്നത്. ജപ്പാനിലെ പ്രശസ്തമായ യോഷിയോ മാര്യേജ് ലബോറട്ടറി എന്ന ഡേറ്റിംഗ് ഏജന്‍സിക്ക് രൂപം നല്‍കാന്‍ യോഷിയോയെ പ്രേരിപ്പിച്ചത് പരാജയപ്പെട്ട 2000 ഡേറ്റിംഗുകളായിരുന്നു. കുറഞ്ഞ വരുമാനവും ജീവിതസാഹചര്യവും കാരണം എല്ലാവരും യോഷിയോയെ തിരസ്‌കരിക്കുകയായിരുന്നു. പിന്നീടാണ് പ്രണയം കണ്ടെത്താന്‍ പാടുപെടുന്നവര്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍ വാഗ്ദാനം ചെയ്യുന്ന ഏജന്‍സി യോഷിയോ തുടങ്ങിയത്.


 നാല് വര്‍ഷത്തിലേറെ കാലം 44 കാരനായ യോഷിയോ ഒരു പങ്കാളിയെ അന്വേഷിച്ചുനടന്നു. നിരവധി മാച്ച് മേക്കിംഗ് ഏജന്‍സികളെ സമീപിച്ചു. കഠിനമായ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പക്ഷെ ഫലം കണ്ടില്ല. വാര്‍ഷിക വരുമാനമായ 3.5 മില്യണ്‍ യെന്‍ (ഏകദേശം ? 19 ലക്ഷം), എളിമയുള്ള ജീവിതശൈലി - മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് , ഇവയൊക്കെ പലപ്പോഴും വലിയ തടസ്സങ്ങളായി മാറി. പല സ്ത്രീകളും സാമ്പത്തിക പശ്ചാത്തലം മാത്രം അടിസ്ഥാനപ്പെടുത്തി യോഷിയോയെ അവഗണിച്ചു.

ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രണയം ഉപേക്ഷിക്കാന്‍ യോഷിയോ തയ്യാറായില്ല. ഓരോ പരാജയപ്പെട്ട ഡേറ്റിംഗും ഒരോ പാഠമായെന്നാണ് യോഷിയോ പറയുന്നത്. ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചു.. പിന്നീട്, ഭാഗ്യവശാല്‍ വര്‍ഷങ്ങള്‍ക്കുശേഷം യോഷിയോ തന്റെ ഭാവി ഭാര്യയെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും പരസ്പരം മൂല്യങ്ങളോടുള്ള ബഹുമാനവും നിമിത്തം അവരുടെ ബന്ധം വളര്‍ന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ശേഷം അവര്‍ വിവാഹിതരായി.

Similar News