മഹാകുംഭമേളയിലേക്ക് ട്രെയിന്‍ കയറാനായില്ല; കല്ലെറിഞ്ഞു, ഗ്ലാസ് വിന്‍ഡോ തകര്‍ത്തു; യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം

Update: 2025-02-11 05:52 GMT

ബീഹാര്‍: മഹാകുംഭമേളയിലേക്ക് പോകാനായി മധുബനി റെയില്‍വേ സ്‌റ്റേഷനിലെത്തിയ സ്വതന്ത്രത സേനാനി എക്‌സ്പ്രസ് ട്രെയിനില്‍ തിരക്ക് കാരണം കയറാനാവാത്തതിനാല്‍ ട്രെയിനിന് കല്ലെറിഞ്ഞും ഗ്ലാസ് ജനലുകള്‍ തകര്‍ത്തും യാത്രക്കാര്‍. ട്രെയിനിന്റെ എ.സി കോച്ചുകള്‍ ഭക്തരെ കൊണ്ട് നിറഞ്ഞതിനാല്‍ വാതില്‍ അടച്ചിരുന്നു. വാതില്‍ തുറക്കാത്തതിനാല്‍ പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ രോഷാകുലരാവുകയായിരുന്നു. സ്‌റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ പിന്നീട് ആക്രമണം തുടങ്ങുകയായിരുന്നു. എ.സി കോച്ചിന്റെ ഗ്ലാസ് വിന്‍ഡോ തകര്‍ത്തതിന് പിന്നാലെ അത് ഉള്ളില്‍ സീറ്റിലിരിക്കുന്ന യാത്രക്കാരുടെ മേലെ പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതോടെ യാത്രക്കാര്‍ പരസ്പരം സംഘര്‍ഷത്തിലായി.

കുംഭമേളയിലേക്കുള്ള വിവിധ ട്രെയിനുകളില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

Similar News