യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി; ആശങ്കയിൽ ഇന്ത്യൻ യാത്രക്കാർ

Update: 2025-06-23 18:11 GMT

 അബുദാബി :ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനാൽ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് റാഡാർ 24 ലെ ചിത്രങ്ങൾ യുഎഇ വ്യോമാതിർത്തിയിലൂടെ പറക്കുന്ന വിമാനങ്ങളുടെ എണ്ണം വളരെ കുറവാണെന്നാണ് കാണിക്കുന്നത്.

വിമാനത്താവളം താൽക്കാലികമായി അടച്ചതോടെ ഇന്ത്യയിലേക്ക് വരാൻ ചെക്ക് ഇൻ ചെയ്യാൻ കാത്തിരുന്നവർ ആശങ്കയിലായി. വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന അറിയിപ്പായിരുന്നു അധികൃതരിൽ നിന്ന് ഇവർക്ക് ലഭിച്ചത്.

ദുബായ് നിവാസിയായ ഹുസൈൻ, ഇന്ത്യൻ നഗരമായ മുംബൈയിൽ നിന്ന് യുഎഇയിലേക്ക് പറക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചു. “

പൂനെയിൽ നിന്ന് ദുബായിലേക്ക് പറന്നുയരുന്ന സ്പൈസ്ജെറ്റ് വിമാനത്തോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടതായി ദുബായ് ആസ്ഥാനമായുള്ള ഒരു ട്രാവൽ ഏജന്റ് കൂട്ടിച്ചേർത്തു. 

Similar News