റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പ്പാപ്പ; ലിയോ 14ാമന്‍ എന്നറിയപ്പെടും

Update: 2025-05-09 03:55 GMT

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭാതലവനായി 69 -കാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ തെരെഞ്ഞെടുത്തു. 'ആദ്യത്തെ അമേരിക്കന്‍ മാര്‍പാപ്പ'യായ അദ്ദേഹം 'ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ' (Pope Leo XIV) എന്ന പേരാണ് ഔദ്യോാഗികമായി സ്വീകരിച്ചത്. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കയില്‍ നിന്നുള്ള പോപ്പായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ പിന്‍ഗാമി, വടക്കേ അമേരിക്കക്കാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റും. നാലാം റൗണ്ടിലാണ് പുതിയ പാപ്പായെ തിരഞ്ഞെടുത്തത്.

Similar News