അതിതീവ്ര മഴ; ജില്ലയില്‍ നാല് നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്
By : Online Desk
Update: 2025-05-30 07:58 GMT
കാസര്‍കോട്: അതിതീവ്ര മഴയ്ക്ക് പിന്നാലെ ജില്ലയിലെ വിവിധ നദികളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൊഗ്രാല്‍, നീലേശ്വരം, ഉപ്പള നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാര്യങ്കോട് പുഴയില്‍ യെല്ലോ അലേര്‍ട്ട് ആണ്. പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.