ഇനി മറ്റുള്ളവരുടെ സ്റ്റാറ്റസ് ഫോര്‍വേര്‍ഡ് ചെയ്യാം; പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍ ഉടന്‍
പക്ഷെ മറ്റുള്ളവര്‍ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാതിരിക്കാനുള്ള ഓപ്ഷനും പുതിയ ഫീച്ചറില്‍ ഉണ്ടാവും;
ജനപ്രിയ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന് ലോകത്താകമാനം 3.5 ബില്ല്യണ്‍ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഉപയോക്താക്കള്‍ക്ക് പുത്തന്‍ അനുഭവം ഉണ്ടാക്കാന്‍ വൈവിധ്യങ്ങളായ ഫീച്ചര്‍ വാട്‌സ്ആപ്പ് ഇടക്കിടെ അവതരിപ്പിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ സ്റ്റാറ്റസിന്റെ കൂടെ ഇഷ്ടമുള്ള പാട്ടുകള്‍ ചേര്‍ക്കാനുള്ള ഫീച്ചര്‍ വന്‍ ഹിറ്റായി. ഇപ്പോള്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് രംഗത്തുവന്നിരിക്കുകയാണ്. വാട്‌സ്ആപ്പ് കോണ്‍ടാക്ടിലുള്ളവരുടെ സ്റ്റാറ്റസ് ഇനി ഉപയോക്താവിന് ഫോര്‍വേര്‍ഡ് ചെയ്യാനും റീഷെയര്‍ ചെയ്യാനുമുളള സൗകര്യം വരികയാണ്. പക്ഷെ മറ്റുള്ളവര്‍ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാതിരിക്കാനുള്ള ഓപ്ഷനും പുതിയ ഫീച്ചറില്‍ ഉണ്ടാവും. ആരെങ്കിലും സ്റ്റാറ്റസിനെ അഭിനന്ദിക്കുകയോ ഷെയര്‍ ചെയ്യാനോ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ ഫീച്ചര്‍ ഏറെ ഉപകാരപ്പെടും.
അതിനിടെ വാട്‌സ് ആപ്പ് ചാറ്റിന്റെ ബാക്ഗ്രൗണ്ട് മാറ്റാനും ഡിസൈന്‍ ചെയ്യാനുമുള്ള ഓപ്ഷനും ഉടന്‍ വരും. മെറ്റ എ.ഐയുടെ സഹായത്തോടെയായിരിക്കും ഇത്.