1049 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍, 180 ദിവസത്തെ വാലിഡിറ്റി; ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വോഡഫോണ്‍ ഐഡിയ
എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ലഭിക്കും;
പ്രീപെയ്ഡ് പോര്‍ട്ട് ഫോളിയോ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ദീര്‍ഘകാല വാലിഡിറ്റിയും കോര്‍ ടെലികോം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന 1049 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ. 180 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാന്‍, പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, മിതമായ ഡാറ്റ ഉപഭോഗം, ദീര്‍ഘിപ്പിച്ച കാലയളവില്‍ അവശ്യ എസ്.എം.എസ് ആക്‌സസ് എന്നിവ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.
വോഡഫോണ്‍ ഐഡിയയുടെ വാഗ് ദാനങ്ങള്‍:
1. എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍
2.180 ദിവസത്തെ മുഴുവന്‍ കാലയളവിലേക്കും മൊത്തം 12 ജിബി ഹൈ-സ്പീഡ് ഡാറ്റ,
3.സ്റ്റാന്‍ഡേര്‍ഡ് മെസേജിംഗ് ആവശ്യങ്ങള്‍ക്കായി 1800 എസ്.എം.എസ്.
4.പോസ്റ്റ് ക്വാട്ട ചാര്‍ജുകളില്‍ ഡാറ്റയ്ക്ക് 50 പൈസ/എംബി, ലോക്കല്‍ എസ്.എം.എസിന് 1 രൂപ, എസ്.ടി.ഡി എസ്.എം.എസിന് 1.5 രൂപയും ഈടാക്കുന്നു.
180 ദിവസം എന്നാല്‍ ആറ് മാസത്തെ വാലിഡിറ്റി എന്നാണര്‍ത്ഥം. അതായത് ഈ പ്ലാനില്‍ പ്രതിമാസം 149 രൂപ ചെലവ്. എങ്കിലും 1049 രൂപ ഒന്നിച്ച് റീച്ചാര്‍ജ് ചെയ്യണമെന്ന് മാത്രം.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയില്‍ നിന്നുള്ള മത്സരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കയ്യിലെടുക്കാനുള്ള പ്ലാന്‍ പുറത്തിറക്കുകയാണ് വോഡഫോണ്‍ ഐഡിയ. മുതിര്‍ന്ന പൗരന്മാര്‍, ഗ്രാമീണ ഉപയോക്താക്കള്‍, ഡ്യുവല്‍ സിം ഉപഭോക്താക്കള്‍ തുടങ്ങി കുറഞ്ഞ ഡാറ്റാ ഉപയോഗിക്കുന്ന ഉപഭോക്താക്കളിലാണ് വോഡഫോണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഏറ്റവും പുതിയ ട്രായ് ഡാറ്റ പ്രകാരം, വരിക്കാരുടെ എണ്ണം കൂട്ടുന്ന കാര്യത്തിലും 4G നുഴഞ്ഞുകയറ്റത്തിലും വോഡഫോണ്‍ ഐഡിയ വെല്ലുവിളികള്‍ നേരിടുന്നത് തുടരുകയാണ്.