സഞ്ജു സാംസണെ കൊണ്ട് നിര്‍ബന്ധിച്ച് ക്രിക്കറ്റ് ബാറ്റില്‍ ഒപ്പുവയ്പ്പിച്ച് ധോണി; വീഡിയോ വൈറല്‍

Update: 2025-02-21 04:35 GMT

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ കൊണ്ട് നിര്‍ബന്ധിച്ച് ക്രിക്കറ്റ് ബാറ്റില്‍ ഒപ്പുവയ്പ്പിച്ച് എം.എസ്. ധോണി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇരുവരും പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് സംഭവം.

വേദിയില്‍വച്ച് ധോണിയെപ്പോലെ ഒരു സീനിയര്‍ താരം ഒപ്പിട്ട ബാറ്റില്‍ ഒപ്പു വയ്ക്കാന്‍ സഞ്ജു സാംസണ്‍ മടി കാണിച്ചിരുന്നു. സംഘാടകര്‍ നിര്‍ബന്ധിച്ചിട്ടും ബാറ്റില്‍ ഒപ്പു വയ്ക്കാന്‍ സഞ്ജു കൂട്ടാക്കിയില്ല. ഇതോടെ ധോണി നിര്‍ബന്ധിക്കുകയും സഞ്ജു ബാറ്റില്‍ ഒപ്പിടുകയുമായിരുന്നു.

അടുത്ത ഐപിഎല്ലോടെ എം.എസ്. ധോണി വിരമിക്കരുതെന്ന ആഗ്രഹവും സഞ്ജു വേദിയില്‍വച്ച് പറഞ്ഞു. 'ധോണി കളിക്കാന്‍ വരുമ്പോള്‍ എന്നാണ് അദ്ദേഹം വിരമിക്കുക എന്നാണ് ആളുകളുടെ ചോദ്യം. എന്നാല്‍ കുറച്ചു കൂടി കളിച്ചുകൂടെ എന്നാണു ഞാന്‍ പറയുക എന്നും ഇക്കാര്യം തന്നെയാണ് ഇന്ത്യക്കാര്‍ എപ്പോഴും ചിന്തിക്കുക' - എന്നും സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍ കേട്ട ധോണി മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രമാണ് ചെയ്തത്.

2025 ഐപിഎല്ലിനുശേഷം ധോണി ക്രിക്കറ്റ് കരിയര്‍ പൂര്‍ണമായും അവസാനിപ്പിക്കുമെന്ന അഭ്യൂഹം നേരത്തെ ഉയര്‍ന്നിരുന്നു. രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ 'അണ്‍കാപ്ഡ്' താരമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ നിലനിര്‍ത്തിയിരിക്കുന്നത്.

Similar News