മലേഷ്യന്‍ കാര്‍ റാലിയില്‍ മൂസാ ഷെരീഫ് സഖ്യത്തിന് ഇരട്ട നേട്ടം

By :  Sub Editor
Update: 2025-08-19 10:30 GMT

മൂസാ ഷെരീഫും കറംജിത്ത് സിംഗും

കാസര്‍കോട്: എട്ടാമത് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പും മാറോടണച്ച് ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെ അന്തര്‍ദേശീയ റാലിയിലും മൂസാ ഷെരീഫ് കുതിപ്പ് തുടരുന്നു. മലേഷ്യയിലെ സെപാങ്ങില്‍ നടന്ന മലേഷ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ് സഖ്യത്തിന് മികച്ച വിജയം. ഓവറോള്‍ വിന്നറായി രണ്ടാം റൗണ്ടില്‍ ഫിനിഷ് ചെയ്തതോടൊപ്പം മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് മലേഷ്യ സംഘടിപ്പിച്ച എം.എ.എം ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് റാലി-2025ലും ഇവര്‍ വെന്നിക്കൊടി പാറിച്ചു. ഇതോടെ ഇരട്ട നേട്ടമാണ് ഈ സഖ്യം കൈവരിച്ചത്. മലേഷ്യക്കാരനായ കറംജിത് സിംഗ് ആയിരുന്നു മൂസാ ഷെരീഫിന്റെ കൂട്ടാളി.

ഒമ്പത് സ്‌പെഷ്യല്‍ സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം നേടിയാണ് ടീം എം.ആര്‍.യു മോട്ടോര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കളത്തിലിറങ്ങിയ ഈ സഖ്യം വിജയകരീടം ചൂടിയത്. ദേശീയ-അന്തര്‍ദേശീയ റാലികളില്‍ തുടര്‍ച്ചയായി മുന്നേറ്റം നടത്തിവരുന്ന ഇന്ത്യന്‍ കാര്‍ റാലി സര്‍ക്യൂട്ടിലെ മികച്ച നാവിഗേറ്ററാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസ.


Similar News