'ഹനുമാന്‍ ടാറ്റൂ നിങ്ങളെ സഹായിച്ചിട്ടുണ്ടോ' എന്ന് പ്രധാനമന്ത്രി; വൈറലായി ദീപ്തി ശര്‍മയുടെ മറുപടി

എന്നെക്കാള്‍ എനിക്ക് അവനില്‍ വിശ്വാസമുണ്ട്, അത് കളി മെച്ചപ്പെടുത്തുന്നതില്‍ വ്യക്തിപരമായി വളരെയധികം സഹായിക്കുന്നു,' എന്നായിരുന്നു ദീപ്തിയുടെ മറുപടി;

Update: 2025-11-06 15:36 GMT

ന്യൂഡല്‍ഹി: ഏകദിന വനിതാ ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ സ്വീകരണത്തിനിടെ മോദിയും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയും തമ്മിലുള്ള സംഭാഷണം വൈറല്‍. സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങളില്‍ തനിക്ക് വലിയ പ്രചോദനം ലഭിക്കുന്നുണ്ടെന്ന് ദീപ്തി പറഞ്ഞു.

'അങ്ങയെ കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, ഇന്ന് ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ഒരു കളിക്കാരന്‍ സ്വയം എങ്ങനെ ഉയരുകയും പരാജയങ്ങളെ മറികടക്കുകയും ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങള്‍ നിര്‍വചിക്കപ്പെടുന്നതെന്ന് 2017 ല്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 'കഠിനാധ്വാനം തുടരാനും' താങ്കള്‍ പറഞ്ഞു, അതാണ് ഞങ്ങള്‍ ചെയ്തത്. നിങ്ങളുടെ ഉപദേശം എന്നെ ശരിക്കും പ്രചോദിപ്പിച്ചു,' 'ഞാന്‍ പലപ്പോഴും നിങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ട്. നിങ്ങള്‍ കാര്യങ്ങള്‍ വളരെ ശാന്തമായി കൈകാര്യം ചെയ്യുന്നു, അത് എന്നെ വളരെയധികം സഹായിക്കുന്നു,' എന്നും ദീപ്തി പറഞ്ഞി.

സംസാരത്തിനിടെ ദീപ്തിയോട് 'ഹനുമാന്‍' ടാറ്റൂവിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയും ചോദിച്ചു. 'നിങ്ങള്‍ക്ക് ഹനുമാന്റെ ടാറ്റൂ ഉണ്ട് - അത് നിങ്ങളെ എങ്ങനെ സഹായിക്കുന്നു?' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

ഇതിന് 'എന്നെക്കാള്‍ എനിക്ക് അവനില്‍ വിശ്വാസമുണ്ട്, അത് എന്റെ കളി മെച്ചപ്പെടുത്തുന്നതില്‍ വ്യക്തിപരമായി എന്നെ വളരെയധികം സഹായിക്കുന്നു,' എന്നായിരുന്നു ദീപ്തിയുടെ മറുപടി.

ഞായറാഴ്ച രാത്രി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ചറി (58 റണ്‍സ്) നേടിയ ദീപ്തി, അഞ്ചു വിക്കറ്റുകളും വീഴ്ത്തി ടൂര്‍ണമെന്റിലെ താരമായിരുന്നു. ലോകകപ്പില്‍ ഒന്‍പതു മത്സരങ്ങള്‍ കളിച്ച ദീപ്തി ശര്‍മ 215 റണ്‍സും 22 വിക്കറ്റുകളുമാണ് ആകെ സ്വന്തമാക്കിയത്.

Similar News