വീരോചിതം കോലി: അതിവേഗം 14000: സച്ചിൻ്റെ റെക്കോർഡ് മറികടന്നു
By : Online Desk
Update: 2025-02-23 17:01 GMT
ദുബായ്; ഏകദിന ക്രിക്കറ്റിൽ അതിവേഗം 14000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം കൈവരിച്ച് വിരാട് കോലി. പാകിസ്താനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 15 റൺസ് നേടിയതോടെയാണ് കോലി വീണ്ടും റെക്കോഡ് ബുക്കിൽ ഇടം നേടിയത്.
ഏകദിനക്രിക്കറ്റിൽ 14000 റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് കോലി. സച്ചിൻ തെണ്ടുൽക്കറും മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുമാണ് നേരത്തേ ഏകദിനത്തിൽ 14,000 റൺസ് തികച്ചവർ.
ഈ നേട്ടത്തിൽ സച്ചിനെയും കോലി മറികടന്നു. 287 ഇന്നിങ്സിൽ നിന്നാണ് കോലി 14,000 ക്ലബ്ബിലെത്തിയത്. സച്ചിൻ 350 ഇന്നിങ്സുകളും സങ്കക്കാര 478 ഇന്നിങ്സുകളിൽ നിന്നുമാണ് 14000 റൺസെടുത്തത്.