കുമ്പള-ബദിയടുക്ക റോഡിലെ തെരുവ് വിളക്കുകള്‍ വീണ്ടും കണ്ണടച്ചു

By :  Sub Editor
Update: 2025-07-15 10:27 GMT

കുമ്പള: കുമ്പള ബദിയടുക്ക റോഡില്‍ തെരുവ് വിളക്കുകള്‍ വീണ്ടും കണ്ണടച്ചു. നാല് മാസം മുമ്പ് പല തെരുവ് വിളക്കുകളും കത്താത്തതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധത്തിനൊടുവിലാണ് വിളക്കുകള്‍ കത്തിച്ചത്. ഇപ്പോള്‍ വീണ്ടും തെരുവ് വിളക്കുകള്‍ കത്താതായിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞു. കുമ്പള മുള്ളേരിയ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായാണ് ഒരു വര്‍ഷം മുമ്പ് വിളക്കുകള്‍ സ്ഥാപിച്ചത്. തെരുവ് വിളക്കുകള്‍ കണ്ണു ചിമ്മിയതോടെ റോഡില്‍ ഇരുട്ടുപരക്കുകയാണ്. രാത്രി കടകള്‍ അടച്ച് വ്യാപാരികള്‍ വീട്ടിലേക്ക് നടന്നു പോകുന്നത് ഈ റോഡിലൂടെയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറെ കൊലക്കേസ് പ്രതി ബിയര്‍ കുപ്പി കൊണ്ടു തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം ഇതേ ഭാഗത്താണ് നടന്നത്. രാത്രികാലങ്ങളില്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടം ഇവിടെ നിത്യ സംഭവമാണ്.

Similar News