മുന്‍ പ്രവാസിയുടെ തോട്ടത്തില്‍ കൊയ്തത് 400ലധികം പഴവര്‍ഗങ്ങള്‍; കയ്യടി നേടി കൂറ്റന്‍ ബബ്ലൂസ്

By :  Sub Editor
Update: 2025-10-30 09:19 GMT

തളങ്കര: വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിരവധി വിളകള്‍ കൊയ്‌തെടുത്ത് ശ്രദ്ധേയനായ പഴയകാല വോളിബോള്‍ താരവും മുന്‍ പ്രവാസിയുമായ കെ.എ. മുഹമ്മദ് ബഷീറിന്റെ കൃഷിയിടത്തില്‍ വിളവെടുത്തത് നാനൂറിലേറെ പഴ വര്‍ഗങ്ങള്‍. ഇതില്‍ 35 ലധികം മാവ് വെറൈറ്റികള്‍ മാത്രമുണ്ട്. റംബൂട്ടാനും മാംഗോസ്റ്റിനും നിരവധിയിനം. പലയിടത്തും കാണാന്‍പറ്റാത്ത പഴ വര്‍ഗങ്ങളുടെ നിരവധിയിനങ്ങള്‍ ഈ കൃഷിയിടത്തില്‍ വിളവെടുക്കുന്നുണ്ട്. എണ്ണമറ്റ പൂച്ചെടികള്‍ വേറെയും. ഒരു യാത്രക്കിടെ അപൂര്‍വ്വമായ അര്‍സാബോയ് എന്ന പഴവര്‍ഗത്തിന് മുന്നില്‍ നില്‍ക്കുന്ന നടന്‍ മമ്മൂട്ടിയുടെ ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത് വൈറലായിരുന്നു. എന്നാല്‍ ഇതിന്റെ മൂന്ന് വ്യത്യസ്ത ഇനങ്ങള്‍ ബഷീര്‍ വോളിബോളിന്റെ തോട്ടത്തില്‍ വിളഞ്ഞിട്ടുണ്ട്.

നല്ല വലിപ്പവും തൂക്കവുമുള്ള 80ലധികം ബബ്ലൂസുകള്‍ കായ്ച്ച മരത്തിന്റെയും ബബ്ലുസിന്റെയും ഫോട്ടോ ഇന്നലെ ബഷീര്‍ വോളിബോള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന് വലിയ പ്രശംസയാണ് ലഭിച്ചത്. കായ്ഭാരം മൂലം ബബ്ലൂസ് മരം ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് പോയെന്ന് ബഷീര്‍ പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തകനും മുന്‍ പ്രവാസിയുമാണ് ഇദ്ദേഹം.


തന്റെ കൃഷിയിടത്തില്‍ വിളഞ്ഞ കൂറ്റന്‍ ബബ്ലൂസുമായി കെ.എ. മുഹമ്മദ് ബഷീര്‍

Similar News