ലഹരി വേണ്ട... പകരം വായിക്കാം; ഇവിടെ പുസ്തകക്കൂട് തയ്യാര്‍
കാഞ്ഞങ്ങാട്: പുതുതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് അകറ്റി വായനയുടെ ലോകത്തെത്തിക്കാന്‍ പൊതുസ്ഥലത്ത് പുസ്തകക്കൂട് സ്ഥാപിച്ച് ഒരു കൂട്ടം യുവതി-യുവാക്കള്‍. അമ്പലത്തറ കണ്ണോത്ത് കക്കാട്ടാണ് സമദര്‍ശി വായനശാല പ്രവര്‍ത്തകര്‍ പുസ്തകക്കൂട് സ്ഥാപിച്ചത്. ഏതുസമയത്തും ആളുകള്‍ക്ക് കൂട് തുറന്നു പുസ്തകങ്ങള്‍ എടുക്കാം എന്നതാണ് പ്രത്യേകത. പുസ്തകക്കൂടിന്റ ഉദ്ഘാടനം തമ്പാന്‍ കക്കാട്ടും പുസ്തക കൂട്ടിലേക്കുള്ള ആദ്യ പുസ്തകങ്ങളുടെ കൈമാറ്റം മുന്‍ എ.ഇ.ഒ, പി.വി ജയരാജും നിര്‍വഹിച്ചു. പ്രജിത്ത് ഗുരുപുരം, തമ്പാന്‍ കക്കാട്ട്, ശാലിനി ഹരി എന്നിവര്‍ പുസ്തകക്കൂട്ടിലേക്ക് പുസ്തകങ്ങള്‍ കൈമാറി. കേരള ലളിതകാല അക്കാദമിയുടെ വിജയ രാഘവന്‍ എന്‍ഡോവ്‌മെന്റ് ഗോള്‍ഡ് മെഡല്‍ നേടിയ ചിത്രകാരന്‍ രതീഷ് കക്കാട്ടിനെ ചടങ്ങില്‍ ആദരിച്ചു.
അമ്പലത്തറ കണ്ണോത്ത് കക്കാട്ട് സ്ഥാപിച്ച പുസ്തകക്കൂട്