ദേശീയപാത നിര്‍മ്മാണത്തിലെ അപാകത: എരിയാല്‍ തോടിനോട് ചേര്‍ന്നുള്ള വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

By :  Sub Editor
Update: 2025-05-15 08:08 GMT

എരിയാര്‍: ദേശീയപാത നിര്‍മ്മാണത്തിലെ അപാകത മൂലം എരിയാല്‍ തോടിനോട് ചേര്‍ന്നുള്ള വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കുറഞ്ഞ മഴ പെയ്താല്‍ പോലും ദേശീയ പാതയില്‍ നിന്നും സര്‍വീസ് റോഡില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം സമീപത്തെ പള്ളിയിലേക്കും വീടുകളിലേക്കും കുത്തിയൊഴുകുന്നു. അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം മൂലമാണ് ഇതെന്ന് പരിസരവാസികള്‍ പറയുന്നു. കാലവര്‍ഷം തുടങ്ങും മുമ്പ് തന്നെ സമീപത്തെ വീട്ടുകാര്‍ ആശങ്കയിലാണ്. ശക്തമായ മഴ പെയ്താല്‍ പള്ളിയും പരിസരത്തെ വീടുകളും വെള്ളത്തിലാവും. ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡില്‍ നിന്നും ഒഴുകുന്ന മഴവെള്ളം ഡ്രൈനേജ് വഴി ഒഴുകി പോവാന്‍ സംവിധാനം ഒരുക്കണമെന്നും അധികാരികള്‍ ഉടന്‍ തന്നെ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും പോസ്റ്റ് അബ്ദുല്ല റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Similar News